Dileep Filed Harji To Get Passport <br /> <br />നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. ദേ പുട്ടിന്‍റെ ഉദ്ഘാടനത്തിന് വിദേശത്തു പോകാന്‍ പാസ്സപോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നിലവില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പാസ്‌പോര്‍ട്ട്. ഇത് തിരിച്ച് കിട്ടണമെന്ന ആവശ്യമാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ദേ പുട്ടിന്‍റെ കരാമ ശാഖയുടെ ഉദ്ഘാടനത്തിന് പോകണമെന്നാണ് ദിലീപിന്‍റെ ആവശ്യം. ദിലീപിന് ജാമ്യം നല്‍കിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചില്‍ തന്നെയായിരിക്കും ഈ ഹര്‍ജിയും പരിഗണിക്കുക. പക്ഷേ പൊലീസ് ഇതിനെ ശക്തമായി എതിര്‍ക്കാനാണ് സാധ്യത. വിദേശത്ത് പോകാന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ കൂടിയായിരുന്നു ദിലീപിന് നേരത്തെ ജാമ്യം അ നുവദിച്ചത്. കേസില്‍ പൊലീസ് കുറ്റപത്രം ഒരാഴ്ചക്കകം സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.